ഈ ലോറികൾ പൊതുജനത്തിന് ഭീഷണിയാണ്

This browser does not support the video element.

പൊതു നിരത്തിൽ ഭീഷണിയാവുകയാണ് അമിത ഭാരം കയറ്റിവരുന്ന ലോറികള്‍. വഴി യാത്രകാര്‍ക്കും, ചെറു വാഹനങ്ങള്‍ക്കും ഇവ ഭീഷണിയാകുന്നു. പട്ടണത്തിലൂടെ ഇരുമ്പു കമ്പികളും, തടിയും കയറ്റി രാപകൽ വ്യത്യാസമില്ലാതെ ചെറുതും വലുതുമായ ലോറികളിൽ കയറ്റി പോകുന്നതു അപകട മുന്നറിയിപ്പിനായുള്ള സംവിധാനങ്ങള്‍ ഒന്നും ഇല്ലാതെയാണ്. ലോറികളിൽ കയറ്റാൻ നിയമാനുസൃതമായി പറഞ്ഞിരിക്കുന്ന ഭാരത്തിനും മൂന്നിരട്ടിയിലധികം ഭാരമാണ് ഇവയിൽ കയറ്റുന്നത്. ദിനവും ഇത്തരത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട് എങ്കിലും ഇവയെ നിയത്രിക്കാൻ ആരും മിനക്കെടാറില്ല. ചൊവ്വാഴ്ച പൂവച്ചൽ നിന്നും കാട്ടാക്കട ഭാഗത്തേക്ക് അമിത ഭാരവുമായി സഞ്ചരിച്ച ചെറു ലോറി നക്രാംചിറക്ക് സമീപം അപകടത്തിൽപ്പെട്ടു. ഇരുമ്പു കമ്പികളുമായി സഞ്ചരിച്ച വാഹനത്തിന്റെ കമ്പി കെട്ടി വച്ചിരുന്ന പൈപ്പ് ഭാരത്താൽ പൊട്ടുകയും കമ്പി കെട്ടുകൾ വാഹനത്തിൽ ശക്തിയായി പതിച്ചതോടെ നിയന്ത്രണം തെറ്റിയ വാഹനം പൊങ്ങുകയും, തെന്നി മാറിയ വാഹനം ഭാഗ്യം ഒന്നും കൊണ്ട് മാത്രമാണ് റോഡിനു വശം ചേർന്ന് നിന്നതു. ഈ സമയം വഴിയാത്രക്കാരോ മറ്റു വാഹനങ്ങളോ അപകടത്തിൽപ്പെട്ട വാഹനത്തിനു സമീപം ഇല്ലാത്തതു കാരണം മറ്റു അനിഷ്ട സംഭവം ഉണ്ടായില്ല. അതെ സമയം കൂറ്റൻ തടികൾ അമിതമായി അടുക്കി വച്ച് പോകുന്ന വാഹനങ്ങളും കുറവല്ല. യാത്രയ്ക്കിടയിൽ അമിതഭാരവുമായി പോകുന്ന വാഹനങ്ങളുടെ ചലനം മറ്റു സഞ്ചാരികൾക്കു ഭയപ്പാടുണ്ടാക്കുന്നതാണ് . ഹമ്പുകൾ കയറുമ്പോഴകും ചെറു കുഴികളിൽ കയറി ഇറങ്ങി പോകുമ്പോഴും ഇവ ആടിയുലയുന്നത് കാൽ നടയാത്രക്കാരെ ഉൾപ്പടെ ഭയപ്പെടുത്തുകയാണ്. നിയന്ത്രണമില്ലാതെ ലക്കുകെട്ട് ദിശ മാറി പോകുന്ന വാഹനം പലപ്പോഴും വഴിയാത്രക്കാരെയെയും സമീപത്തു കൂടെ സഞ്ചരിക്കുന്ന മറ്റു വാഹനങ്ങളെയും തട്ടിയിടും എന്ന് തോന്നുന്ന വിധമാണ് സഞ്ചാരം. വലിയ ലോറികളിൽ ഉയരത്തില്‍ അടുക്കി വച്ചിരിക്കുന്ന തടികൾ കയര്‍ കൊണ്ടുള്ള കെട്ട് മാത്രമാണ് ഉണ്ടാകുക, കയറ്റിറക്കങ്ങള്‍ ഉള്ള റോഡിലൂടെയും, വളവുകളും, തിരുവുകളും ഉള്ള റോഡിലൂടെയും പോകുമ്പോഴും കെട്ടുകള്‍ക്ക് അയവു സംഭവിച്ചു പുറകിലൂടെയും, വശങ്ങളിലൂടെയും, സഞ്ചരിക്കുന്ന വാഹനത്തിനു പുറത്തേക്കോ, കാല്‍നട യാത്രക്കാരുടെ പുറത്തേക്കോ പതിക്കാനുള്ള സാധ്യത ചെറുതല്ല . കൂടാതെ വലിയ ലോറികളിൽ നിശ്ചിത അളവിലും കൂടുതൽ ഉയരത്തിൽ സാധന സാമഗ്രികൾ കയറ്റുന്നത് കാരണം ഇവ കുടുങ്ങി റോഡിനു കുറുകെ ഉള്ള സര്‍വീസ് വയറുകള്‍ പൊട്ടി പോവുക പതിവാണ്. അത് പോലെ റോഡ്‌ നിറഞ്ഞു ലക്കുകെട്ട ലോറികളുടെ സഞ്ചാരം പുറകെയുള്ള വാഹനങ്ങൾക്ക് ഇവയെ കടന്നു പോകാനാവാതെ ബുദ്ധിമുട്ടിലാകുന്നു. വാഹനങ്ങള്‍ കടന്നു പോകുന്ന പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് വാഹനപരിശോധനയ്ക്കു നിൽക്കുന്ന പോലീസുകാരുടെ മുന്നിൽ പെട്ടാൽ നിസാര തുക 'പെറ്റി' അടച്ചു പോയാല്‍ തന്നെ അന്നത്തെ ദിവസം പിന്നെ മറ്റൊരു പെറ്റി കിട്ടില്ല എന്ന ധൈര്യമാണ് അമിത ഭാരം കയറ്റി പോകാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ചെക്ക്‌ പോസ്റ്റുകളിലും ഇവര്‍ക്ക് പച്ച കൊടിയാണ്. യാതൊരു മാനദണ്ഡവും കൂടാതെ ഇത്തരത്തിൽ അമിതഭാരം കയറ്റി പോകുന്ന വാഹനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണം എന്നതാണ് പൊതുജന ആവശ്യം.

X

സർക്കിൾ തിരുവനന്തപുരം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

തിരുവനന്തപുരം, നെടുമങ്ങാട്, വർക്കല... അങ്ങനെ എല്ലായിടങ്ങളിലും 👉

തിരുവനന്തപുരം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App