ഇവരും മനുഷ്യരാണ്; ഹൈവേയിലെ നിയമലംഘനം

This browser does not support the video element.

അപകടങ്ങള്‍ തുടര്‍ന്നിട്ടും ഗുഡ്‌സ് വാഹനങ്ങളില്‍ തൊഴിലാളികളെ കുത്തിനിറച്ചു കൊണ്ട് പോകുന്നത് പതിവാകുന്നു. തൊഴിലാളികളെ കയറ്റിക്കൊണ്ടുപോയ ഗുഡ്സ് വാഹനം അപകടത്തില്‍ പെട്ട് 3 പേരാണ് കൂട്ടിലങ്ങാടിയില്‍ ഈയിടെ മരിച്ചത്. മുന്‍പും സമാന രീതിയില്‍ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുറസായ വാഹനങ്ങളില്‍ യാതൊരു സുരക്ഷയുമില്ലാതെയാണ് തൊഴിലാളികളുടെ യാത്ര.   ഇതര സംസ്ഥാന തൊഴിലാളികളാണ് ഇത്തരം വാഹനങ്ങളില്‍ ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യുന്നത്. അധികാരികളുടെ ജാഗ്രതക്കുറവാണ് ഇത്തരം സംഭവങ്ങള്‍ ഇപ്പോഴും തുടരുന്നത്. കൃത്യമായ പരിശോധനകളും ഹൈവെ പെട്രോളിങ്ങും ഉണ്ടായിട്ടും ഇതൊരു നിയമവിരുദ്ധ യാത്രയായി അധികൃതര്‍ കണക്കാക്കുന്നില്ലെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകരുടെ ആരോപണം.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App