കോഴിക്കോട് മുക്കം മണാശ്ശേരിയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പ്രതി പിടിയിൽ

This browser does not support the video element.

മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയിൽ പട്ടാപകൽ വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. മണാശ്ശേരി സ്കൂളിന് സമീപം താമസിക്കുന്ന ഷീബ ഫൈസൽ (45) നെയാണ് ഇന്നലെ വൈകീട്ട് 4.40 ഒടെ വെട്ടിപ്പരിക്കേൽപ്പിച്ചത് . സംഭവവുമായി ബന്ധപ്പെട്ട് പൊറ്റശ്ശേരി സ്വദേശിയായ സുജിത് അമ്പാടി എന്നയാൾ പിടിയിലായിട്ടുണ്ട്. ഷീബ വീടിന്റെ സിറ്റൗട്ടിൽ ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ അതിക്രമിച്ചു കയറിയ പ്രതി കൊടുവാൾ ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നു. ഒഴിഞ്ഞ് മാറിയതിനാൽ വെട്ട് കൈക്കാണ് കൊണ്ടത്.വീടിന്റെ പിറക് വശത്ത് കൂടിയാണ് പ്രതി എത്തിയത്. സംഭവ ശേഷം വീട്ടിൽ നിർത്തിയിട്ടിരുന്ന ആൾട്ടോ കാറിന്റെ ചില്ലും പ്രതി തകർത്തിട്ടുണ്ട്. തുടർന്ന് മണാശ്ശേരി ഭാഗത്തേക്ക് പോയ പ്രതിയെ നാട്ടുകാർ തടഞ്ഞ് വെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഫൈസലിന്റെ വീടിന് സമീപം നിർത്തിയിട്ട തന്റെ ബൈക്ക് തിരിച്ചു വന്നപ്പോൾ കാണാതായതിൽ പ്രകോപിതനായാണ് കൃത്യം നടത്തിയതെന്ന് സുജിത്ത് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇയാൾ തന്റെ ബൈക്ക് ഫൈസലിന്റെ വീടിന് സമീപമായിരുന്നില്ല നിർത്തിയിട്ടിരുന്നതന്ന് പോലീസ് പറഞ്ഞു. തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയതന്നും ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു. തെങ്ങ് കയറ്റ തൊഴിലാളിയാണ് പ്രതി. പരിക്കേറ്റ ഷീബ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

X

സർക്കിൾ കോഴിക്കോട്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി, വടകര... അങ്ങനെ എല്ലായിടങ്ങളിലും 👉

കോഴിക്കോട് ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App