പുതിയ തന്ത്രവുമായ് മോഷ്ടാക്കൾ. നോക്കി നിൽക്കെ വടകരയിൽ നിന്ന് മുപ്പത്തിമൂവായിരം രൂപ കവർന്നു

This browser does not support the video element.

വടകരയിലെ മാർക്കറ്റ് റോഡിലുള്ള ഗുരു ട്രേഡിംഗ് കമ്പനിയിലെ എ. ജി. എസ് ഗുരുവിൽ നിന്നും ആണ് മുപ്പത്തിമൂവായിരം രൂപ മോഷ്ടാക്കൾ കവർന്നെടുത്തത്. വിദേശികളാണെന്ന് സ്വയം പരിചയപ്പെടുത്തി കടയിലേക്ക് വന്ന സ്ത്രീയും പുരുഷനും കടയുടെ ഉടമസ്ഥനുമായി സംസാരിക്കുകയും ഇന്ത്യൻ റുപ്പീ ആയിരം രൂപ ഇറങ്ങിയിട്ടുണ്ടോ എന്ന് ചോദിക്കുകയും. കാണാൻ പറ്റുമോ എന്ന് കടയുടമയോട് ചോദിച്ചു. 1000 രൂപയുടെ ഇറങ്ങിയിട്ടില്ലെന്ന് മറുപടി പറഞ്ഞ കക്കാരൻ രണ്ടായിരം, ഇരുന്നൂറ് എന്നീ നോട്ടുകൾ കാണിക്കുകയും ചെയ്തു. റബ്ബർ ബാന്റിട്ട പൈസയുടെ കെട്ടിൽ നിന്നും ആണ് പൈസ മോഷണം പോയത് വടകരയിലും പരിസര പ്രദേശങ്ങളിലും മോഷണങ്ങൾ വർദ്ധിച്ചു വരുന്നതിനിടെ ആണ് പുതിയ തരം മോഷണ മാർഗ്ഗവുമായി മോഷ്ടാക്കൾ എത്തിയിരിക്കുന്നത്.

X

സർക്കിൾ കോഴിക്കോട്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി, വടകര... അങ്ങനെ എല്ലായിടങ്ങളിലും 👉

കോഴിക്കോട് ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App