വിദ്യാര്‍ഥികള്‍ക്ക് ഓസിമം ചാരിറ്റബിള്‍ സൊസൈറ്റിയുടെ അനുമോദനവും ക്ലാസുകളും നടത്തുന്നു

This browser does not support the video element.

പ്ലസ്ടു, വി.എച്ച്.എസ്.സി പരീക്ഷകളില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓസിമം ചാരിറ്റബള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.18 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ അങ്ങാടിപ്പുറം നാരായണ മേനോന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുക. ടി.എ അഹമദ് കബീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. കേശവന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ:ടി.കെ റശീദലി അനുമോദന സന്ദേശം നല്‍കും. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. 9847921196, 8943739288, 9072197203

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App