മലയാളസര്‍വകലാശാല എം എ കോഴ്സുകളിലേക്കുള്ള  അപേക്ഷ നാളെ (15 05 19)വരെ സമര്‍പ്പിക്കാം

This browser does not support the video element.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2019  അദ്ധ്യയനവര്‍ഷത്തെ  ബിരുദാനന്തരബിരുദകോഴ്സുകളിലേക്കുള്ള അപേക്ഷ നാളെ (15.05.19)വരെ സമര്‍പ്പിക്കാം. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന, സംസ്കാരപൈതൃകപഠനം), ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍സ്, എം.എ/എം.എസ്.സി പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചരിത്രപഠനം, സോഷ്യോളജി എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.  മെയ് 30 ന് രാവിലെ 8.30 മുതല്‍ 1 മണി വരെ തിരൂര്‍ (സര്‍വകലാശാല കാമ്പസ്), കോഴിക്കോട്,  എറണാകുളം,  എന്നീ മൂന്ന്  കേന്ദ്രങ്ങളില്‍ വെച്ചാണ് പ്രവേശനപരീക്ഷ നടക്കുക.   നാലു സെമസ്റ്ററുകളിലായി നടക്കുന്ന കോഴ്സുകള്‍ക്ക്  ഏതെങ്കിലും വിഷയത്തിലെ ബിരുദവും എം.എ/എം.എസ്.സി പരിസ്ഥിതിപഠനത്തിന് അംഗീകൃത സയന്‍സ് ബിരുദവുമാണ് അടിസ്ഥാനയോഗ്യത. ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാം. അപേക്ഷാ ഫീസ്  കോഴ്സ് (ഒന്നിന്) 350 രൂപ, കോഴ്സ് (രണ്ട്, മൂന്ന്) -700 രൂപ , (പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഭിന്നശേഷിയുള്ളവര്‍ - കോഴ്സ് (ഒന്നിന്) 150 രൂപ, കോഴ്സ് (രണ്ട്, മൂന്ന്) - 300 രൂപ) എസ്.ബി.ഐ. തിരൂര്‍ ടൗണ്‍ ശാഖയിലുള്ള സര്‍വകലാശാലയുടെ 32709117532  എന്ന അക്കൗണ്ടിലേക്ക് പണമടച്ച് യു.ടി.ആര്‍/ജേര്‍ണല്‍ നമ്പര്‍ വിവരങ്ങള്‍ അപേക്ഷയില്‍ കാണിക്കണം. അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.malayalamuniversity.edu.inസന്ദര്‍ശിക്കുക.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App