തിരുവാലിയിൽ വൻ തീപിടിത്തം

തിരുവാലിയിൽ വൻ തീപിടുത്തം. പഴയ സിനിമാ തിയറ്റർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പി കെ ആർ ഇൻഡസ്ട്രീസ് എന്ന സോഫ നിർമാണ കേന്ദ്രത്തിലാണ് രാത്രി ഒരു മണിയോടെ തീ പടർന്നത്. തിരുവാലി, മഞ്ചേരി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. മണിക്കൂറുകളോളം സമയമെടുത്താണ് തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയത്. സ്ഥാപനത്തിലുണ്ടായിരുന്ന നിരവധി സോഫകൾ കത്തിനശിച്ചു. സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് തീ പടരാതെ നോക്കാൻ അഗ്നിശമനക്കായി.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App