അധർമ്മത്തിനെതിരെയുള്ള പോരാട്ടം നിലക്കരുത്:ജമലുല്ലൈലി തങ്ങൾ

റമദാൻ നൽകുന്ന ആത്മീയ വീര്യം അനീതിക്കും അധർമ്മത്തിനുമെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താൻ സത്യവിശ്വാസികൾ ഉപയോഗപ്പെടുത്തണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രസ്താവിച്ചു. "റമളാനിലൂടെ റയ്യാനിലേക്ക്" എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ്. നടത്തുന്ന റമദാൻ ക്യാമ്പയിൻറ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലാ ഇഫ്താർ സംഗമവും തസ്കിയത്ത് ക്യാമ്പും താനൂർ കണ്ണന്തളിയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഫഖ്റുദ്ധീൻ ഹസനി തങ്ങൾ അധ്യക്ഷനായി. മുതീഉൽ ഹഖ് ഫൈസി കോണോമ്പാറ ക്ളാസെടുത്തു.എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ സയ്യിദ് കെ.കെ.എസ്.തങ്ങൾ വെട്ടിച്ചിറ,കാടാമ്പുഴ മൂസഹാജി,അബ്ദുൽ ഖാദർ അൽ ഖാസിമി,റബീഉദ്ധീൻ വെന്നിയൂർ,നൗഷാദ് ചെട്ടിപ്പടി,ശാഫി മാസ്റ്റർ ആട്ടീരി,അനീസ് ഫൈസി മാവണ്ടിയൂർതുടങ്ങിയവർ പ്രസംഗിച്ചു. ഖത്മുൽ ഖുർആൻ പ്രാർത്ഥനക്കും സയ്യിദ് പിപി.തങ്ങൾ മഖാം സിയാറത്തിനും സൈതാലിക്കുട്ടി ഫൈസി കോറാട് നേതൃത്വം നൽകി.സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ പാണക്കാട്. സയ്യിദ് അബ്ദുൽ റഷീദലി ശിഹാബ് തങ്ങൾ പാണക്കാട്,സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ,സയ്യിദ് സഹീറലി ശിഹാബ് തങ്ങൾ പാണക്കാട് ,സയ്യിദ് ഹാരിസലി ശിഹാബ് തങ്ങൾ പാണക്കാട്,സയ്യിദ് സയ്യിദ് ഉമറലി തങ്ങൾ മണ്ണാറക്കൽ, കെ.എം മുത്തു തങ്ങൾ താനാളൂർ,സയ്യിദ് കെ.എൻ.എസ് തങ്ങൾ,കെ.പി.തങ്ങൾ,സയ്യിദ് ബാവതങ്ങൾ,കെ.എൻ.എസ് തങ്ങൾ താനാളൂർ,ശിഹാബ് തങ്ങൾ പൊൻമുണ്ടം,റഷീദ് മോര്യ,സയ്യിദ് നിസാമുദീൻ ഹസനി തങ്ങൾ, അഡ്വ:പിപി.ആരിഫ്,ഡോ:ജാബിർ ഹുദവി,നൂഹ് കരിങ്കപ്പാറ, ആഷിഖ് കുഴിപ്പുറം, അബ്ദുൽ വാഹിദ് മുസ് ലിയാർ അത്തിപ്പെറ്റ,.കെ.എം.ഇബ്നു മൗലവി,ശാഫി മാസ്റ്റർ ആലത്തിയൂർ,സി.എം.അബ്ദുസ്സമദ് ഫൈസി,സ്വാദിഖ് ഫൈസി താനൂർ,അബ്ദുൽ ഹമീദ് കുന്നുമ്മൽ, വി.കെ.ഖാദർ ഹാജി,മുഹമ്മദലി മാസ്റ്റർ തുടങ്ങിയവർ പടിപാടിയിൽ പങ്കെടുത്തു.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App