ഷോബിയുടെ ഫുള്‍ എ പ്ലസിന് പത്തരമാറ്റിന്റെ തിളക്കം

മലപ്പുറം ഗവര്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് നേടിയ ഷോബിയുടെ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം. ദര്‍ശന ചാനലിലെ കുട്ടിക്കുപ്പായം റിയാലിറ്റിഷോയുടെയും കൊച്ചു ടിവി പ്രോഗ്രാമിലൂടെയും ചാനല്‍ പ്രോഗ്രാമില്‍ വ്യക്തിമുദ്രപതിപ്പിച്ച ഷോബി മുനവറലി ശിഹാബ് തങ്ങള്‍ നടത്തിയ യുവജന യാത്രക്ക് ഗാനവും ആലപിച്ച് ശ്രദ്ധേയമായിരുന്നു. കൂടാതെ മുസ്ലീം ലീദ് സമ്മേളനത്തിന് പടപ്പാട്ട് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ഭാഗമായി സമ്മേളന ഗാനവും കുഞ്ഞാലിക്കുട്ടി എം പി ക്ക് വേണ്ടി ഇലക്ഷന്‍ പ്രചരണ ഗാനവും  പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതെല്ലാം എസ് എസ് എല്‍സി ക്ക് പഠിക്കുമ്പോഴായിരുന്നു. പരീക്ഷക്കിടയിലാണ് പി. കെ. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഇലക്ഷന്‍ ഗാനം ആലപിച്ചത്. കൂടാതെ മുമ്പ് പി. ഉബൈദുള്ള എം എല്‍എ, ടി വി ഇബ്രാഹിം എം എല്‍എ എന്നിവരുടെ തെരഞ്ഞെടുപ്പ് പരിപാടിക്കെല്ലാം ഇലക്ഷന്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുമുണ്ട്. കലോത്സവ വേദികളില്‍ നിറസാന്നിധ്യമായ ഷോബി സ്‌കൂള്‍ ഖോ-ഖോ ടീം അംഗവുമാണ്. വിളയില്‍ സ്വദേശിയും മലപ്പുറം സ്പിന്നിംഗ് മില്‍ ജീവനക്കാരനും എസ് ടി യു നേതാവും ട്രഷററുമായ ശിവന്റെ മകളാണ് ഷോബി. മകളുടെ പഠനത്തിനും കലകള്‍ക്കുമെല്ലാം സര്‍വ്വവിധ പിന്തുണയും നല്‍കിയിരിക്കയാണ് മാതാപിതാക്കള്‍.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App