തിരക്കേറിയതോടെ ദീർഘദൂര ട്രെയിനുകളിൽ റിസർവ് ചെയ്തവർക്കും സീറ്റ് ലഭിക്കുന്നില്ലെന്ന് പരാതി

This browser does not support the video element.

ദീർഘദൂര ട്രെയിനുകളിൽ അവധിക്കാലത്ത് കൂടുതൽ ജനറൽ കമ്പാർട്ട്മെൻറ് അനുവദിക്കാത്തതിനാൽ റിസർവേഷൻ ചെയ്തവർക്കും സീറ്റ് ലഭിക്കുന്നില്ലെന്ന് പരാതി. തിരുവനന്തപുരം ചെന്നൈ, ബംഗളൂരു, മുംബൈ കോയമ്പത്തൂർ,തുടങ്ങിയ നഗരങ്ങളിൽ നിന്ന് മലബാറിലേക്കും തിരിച്ചുമുള്ള ട്രെയിനുകളിൽ റിസർവേഷൻ ടിക്കറ്റ് കാർക്കും സീറ്റ് ലഭിക്കാത്ത അവസ്ഥയാണുള്ളത് .ഇതര സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട പട്ടണങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകൾ യാത്രക്കാരിൽനിന്ന് വൻ തുക ഈടാക്കുകയും സൗകര്യങ്ങൾ ഒരു കാതിരിക്കുകയും ചെയ്യുന്നതിനാൽ ഭൂരിഭാഗംപേരും ഇപ്പോൾ ട്രെയിനുകളാണ് ആശ്രയിക്കുന്നത് .വേനലവധിയും തിരക്കു കൂടാൻ കാരണമായി. പുറപ്പെടുന്ന സ്റ്റേഷനുകളിൽ നിന്ന് തന്നെ മിക്ക ട്രെയിനുകളിലും ജനറൽ കമ്പാർട്ട്മെൻറ് നിറഞ്ഞുകവിയുന്ന സ്ഥിതിയാണ് ഇവിടെ .സ്ഥലം ഇല്ലാതാകുന്നതോടെ യാത്രക്കാർ റിസർവേഷൻ കമ്പാർട്ട്മെൻറ് ലേക്ക് ഇരച്ചുകയറുന്നതിനാൽ ഉയർന്ന തുക നൽകി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സീറ്റ് ലഭിക്കുന്നില്ല .തിരക്കു കൂടുന്നതോടെ ടിക്കറ്റ് പരിശോധകൻ തിരിഞ്ഞു നോക്കാറില്ല എന്ന് യാത്രക്കാർ പറയുന്നു. ഇതുമൂലം യാത്രക്കാർ തമ്മിൽ സീറ്റിനെ ചൊല്ലി തർക്കം പതിവാണ്. തിരക്കുള്ള വേനലവധിക്കാലത്ത് സംസ്ഥാനത്തേക്ക് മറ്റു പ്രധാന നഗരങ്ങളിലേക്ക് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ അധികൃതർ യാത്രക്കാർ പരാതി കളും നൽകിയിരുന്നു. റിസർവേഷൻ കമ്പാർട്ട്മെൻറ്ലെ തിരക്കുമൂലം ശുചിമുറികൾ പോലും ഉപയോഗിക്കാനാകാതെ യാത്രക്കാർ ദുരിതം അനുഭവിക്കുമ്പോഴും റെയിൽവേ അധികൃതർ തിരിഞ്ഞുനോക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ് .

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App