300 പവന്‍ സ്വര്‍ണ്ണവുമായി തൃശ്ശൂര്‍ സ്വദേശി ഇരിങ്ങാലക്കുട എക്‌സൈസ് പിടിയില്‍

This browser does not support the video element.

രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന 300 പവന്‍ സ്വര്‍ണ്ണവുമായി തൃശൂര്‍ സ്വദേശി എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. പുതുക്കാട് ടോള്‍ പ്ലാസ സമീപത്ത് നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ചാവക്കാട് ചിറ്റാട്ടുകര ചെമ്മണൂര്‍ വീട്ടില്‍ ശ്യാംലാല്‍ (26 ) പിടിയിലായത്.വയനാട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സില്‍ ആയിരുന്നു ഇയാള്‍ യാത്ര ചെയ്തിരുന്നത്. തൃശൂരിലെ ജ്വല്ലറികള്‍ക്ക് കൊടുക്കാന്‍ വേണ്ടിയാണ് സ്വര്‍ണ്ണം കൊണ്ട് പോകുന്നതെന്ന് പ്രതി പറഞ്ഞതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാര്‍ പറഞ്ഞു. പ്രതിയെ സ്വര്‍ണ്ണമടക്കം ജി എസ് ടി വകുപ്പിന് കൈമാറും. ഉദ്യോഗസ്ഥരായ അനില്‍കുമാര്‍, ദി ബോസ്, ഉല്ലാസ്, ജിവേഷ്, സന്തോഷ് കുമാര്‍, ഡ്രൈവര്‍ ഷൈജു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App