സി.പി.എം കുടുംബ സംഗമത്തിലേക്ക് അപ്രതീക്ഷിതമായി നടി നവ്യാ നായരെത്തി; പ്രവർത്തകർക്ക് ആവേശം

This browser does not support the video element.

സി.പി.എം കുടുംബ സംഗമത്തിലേക്ക് അപ്രതീക്ഷിതമായി നടി നവ്യാ നായരെത്തി. ഗുരുവായൂര്‍ തൈക്കാട് സി.പി.എം വെസ്റ്റ് ബ്രാഞ്ച് കുടുംബ സംഗമത്തിലാണ് നവ്യാ നായര്‍ പങ്കെടുത്തത്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയതായിരുന്നു താരം. ക്ഷേത്രം മാനേജറും സി.പി.എം ഗുരുവായൂര്‍ ലോക്കല്‍കമ്മിറ്റി അംഗവുമായ പി.ശങ്കുണ്ണിരാജുമായി സംസാരിക്കുന്നതിനിടെയാണ് കുടുംബ സംഗമം നടക്കുന്ന കാര്യം അറിയുന്നത്. തുടര്‍ന്ന് കുടുംബ സംഗമത്തില്‍ പങ്കെടുത്തുകൂടെയെന്ന ശങ്കുണ്ണിരാജിന്റെ ആഭ്യര്‍ത്ഥന, താരം സ്വീകരിക്കുകയായിരുന്നു. നവ്യ നായര്‍ എത്തിയതോടെ കുടുംബ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ആവവേശമായി. ഈ പാര്‍ട്ടിയും ചുവന്ന കൊടിയും തനിക്കെന്നും ആവേശമാണെന്ന് പറഞ്ഞുള്ള നവ്യ നായരുടെ പ്രസംഗം കൂടിയായതോടെ കുടുംബസംഗമം ആവേശകരമായി. പ്രസംഗത്തിന് ശേഷം കവിതയും ആലപിച്ച ശേഷമാണ് നവ്യ മടങ്ങിയത്. കുടുംബസംഗമം സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പി.ശങ്കുണ്ണിരാജ് അധ്യക്ഷനായി. ദേവസ്വം ഭരണസമിതി അംഗം എ.വി പ്രശാന്ത്, കെ.ആര്‍.സൂരജ്, കെ.എന്‍.രാജേഷ്, എന്നിവര്‍ സംസാരിച്ചു.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App