കാറിൽ ലോറിയിടിച്ച് വീട്ടമ്മ മരണപ്പെട്ടു

കാറിൽ ലോറിയിടിച്ച് വീട്ടമ്മ മരണപ്പെട്ടു. വാഹ പാർട്ടിയിൽ പങ്കെടുക്കാനായി ചേർത്തലയിൽ നിന്നും പാപ്പൻ അങ്ങാടി വള്ളി കുന്നിലേക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാറിൽ ലോറിയിടിച്ച് വീട്ടമ്മ തൽക്ഷണം മരിച്ചു .ചേർത്തല പള്ളിപ്പുറം സുരേന്ദ്രൻ നായരുടെ ഭാര്യ കോട്ടപ്പുറത്ത് തങ്കമണിയാണ് മരിച്ചത്.പരിക്കേറ്റ മകനും ചേർത്തല കോടതി ജീവനക്കാരനുമായ പ്രതീക്ഷ, മരുമകൾ പാർവ്വതി, മക്കൾ കവിത,ശ്രീഹരി എന്നിവരെ പരിക്കുകളോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിരൂർ താനൂർ റോഡിൽ പെരുവഴിയമ്പലം വച്ചാണ് അപകടം. അപകടത്തിൽ ആൾട്ടോ കാർ പൂർണമായും തകർന്നു .തങ്കമണിയുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App