ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

This browser does not support the video element.

ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഓട്ടോ യാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റു. കോട്ടയ്ക്കൽ കുറ്റിപ്പാല സ്വദേശികളായ തയ്യിൽ ആഷിഫ് മോൻ (25), പുഴിക്കൽ മുഹമ്മദ് ബഷീർ (50), തയ്യിൽ മുഹമ്മദ് കുട്ടി (77) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെ വണ്ടൂർ റോഡിലെ കാഞ്ഞിരപ്പടിയിലാണ് അപകടം. വണ്ടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരും അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App