നോമ്പ് തുറക്കുപോയ വിദ്യാർഥി ലോറിയിടിച്ചു മരിച്ചു

മാതൃസഹോദരിയുടെ വീട്ടിൽ നോമ്പ് തുറക്കാൻ പോയ പത്തു വയസ്സുകാരൻ സൈക്കിളിൽ ലോറിയിടിച്ചു മരിച്ചു. നെല്ലിശ്ശേരിയിലെ പിലാക്കൽ കാങ്കപ്പറമ്പിൽ ശറഫുദ്ദീൻ / സ്വാലിഹ ദമ്പതികളുടെ മകൻ മുഹമ്മദ് അമീൻ (10) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് പാലക്കാട് ആലത്തൂരിൽ വച്ചാണ് അപകടം. ഉമ്മയോടൊപ്പം ബന്ധുവീട്ടിലെത്തി സൈക്കിളിൽ റോഡിലേക്കിറങ്ങിയപ്പോൾ ചരക്കു ലോറിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലായിരുന്നു പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയും നെല്ലിശ്ശേരി യൂണിറ്റ് എസ് ബി എസ് 'മഴവിൽ ക്ലബ്' അംഗവുമാണ്. അജ്മാനിൽ ആയിരുന്ന പിതാവ് അപകടവിവരത്തെ തുടർന്ന് നാട്ടിലെത്തിയിരുന്നു. മൃതദേഹം നെല്ലിശ്ശേരി കുണ്ടുരുമ്മൽ ജുമുഅത്ത് പള്ളിയിൽ ഖബറടക്കി. മുഹമ്മദ് സിനാൻ, സ്വഫ എന്നിവരാണ് അമീനിന്റെ സഹോദരങ്ങൾ.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App