മലപ്പുറം എടവണ്ണയില്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ വൻ തീപിടിത്തം

This browser does not support the video element.

മരമില്ലിനോട് ചേർന്നുള്ള ഫർണിച്ചർ കടയിൽ വൻ തീ പിടിത്തം നടന്നത്. എടവണ്ണ ഒതായിലാണ് പുലർച്ചെ മൂന്ന് മണിയോടെ കടയ്ക്ക് തീ പിടിച്ചത്. കടയിൽ സൂക്ഷിച്ചിരുന്ന പെയിന്റുകളിലേക്കും തീ പടരുകയായിരുന്നു. നിലമ്പൂര്‍, തിരുവാലി, മഞ്ചേരി, മുക്കം എന്നിവിടങ്ങളില്‍നിന്ന് നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നാണ് മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ തീ പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചത്. അഞ്ച് മണിയോടെയാണ് തീ അണയ്ക്കാനായത്. ഫര്‍ണിച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ല എന്നതിനാല്‍ വലിയ അപകടം ഒഴിവായി. ലക്ഷ കണക്കിന് രൂപയുടെ ഫർണിച്ചറുകളും മിഷനറികളും കത്തി നശിച്ചു.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App