വരന്തരപ്പിള്ളിയിൽ ഒരാഴ്ചയായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു,

വരന്തരപ്പിള്ളി സെന്ററിൽ ഒരാഴ്ചയായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. കുറുമാലിപുഴയിലെ തോട്ടുമുഖം പമ്പ് ഹൗസിൽ നിന്ന് വരന്തരപ്പിള്ളി പഞ്ചായത്തിന്റെ ഉയർന്ന പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പാണ് പൊട്ടിയിരിക്കുന്നത്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതുമൂലം പലയിടങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. കുടിവെള്ളം കിട്ടാതായതോടെ നാട്ടുകാർ പണം കൊടുത്ത് ടാങ്കർ വെള്ളം വാങ്ങിയാണ് ഉപയോഗിക്കുന്നത്. നാട്ടുകാർ നിരവധി തവണ വാട്ടർ അതോറിറ്റി അധികൃതരെ വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയും ഇതുവരെ എടുത്തില്ലെന്നാണ് ആക്ഷേപം. കുറുമാലിപുഴയിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം പൊതുജനങ്ങൾക്ക് ഉപകാരമില്ലെങ്കിലും ഒരു തുള്ളി പാഴാകാതെ പുഴയിലേക്ക് തന്നെ എത്തുന്നുണ്ടല്ലോയെന്ന് അധികൃതർക്ക് ആശ്വസിക്കാം.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App