എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

This browser does not support the video element.

എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പറപ്പൂത്തടം ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. പ്രതിഭാദരം പരിപാടി ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ. റഫീഖ് ഉദ്ഘാടനം ചെയ്തു. സി.കെ. ഹൈദർ ആദ്ധ്യക്ഷ്യം വഹിച്ചു. താനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ടി.എ. റഹീം ബോധവൽക്കരണ ക്ലാസെടുത്തു. ചെറിയമുണ്ടം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.കെ. അബ്ദു , പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ വൈ. സൽമാൻ, സി. കാദർ , സി.കെ. ഹിദായത്തുള്ള , ഒ. സെയ്താലി എന്നിവർ പ്രസംഗിച്ചു.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App