കോൺഗ്രസിന്റെ നേതൃത്വത്തിൽ മാറാടി പഞ്ചായത്ത് ആഫീസിനു മുന്നിൽ ധർണ നടത്തുന്നു

വികസന മുരടിപ്പെന്നു ആരോപിച്ച് മാറാടിഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തും.രാവിലെ 10ന് മുൻ എം.എൽ.എ ജോസഫ് വാഴക്കൻ. ഉദ്ഘാടനം ചെയ്യും. കുടിവെള്ള ക്ഷാമം, റോഡുകളുടെ തകർച്ച, കാർഷിക പ്രശ്‌നങ്ങൾ, തൊഴിലുറപ്പ് പദ്ധതിയിലെ അപാകം , കായനാട് എൽ.പി. സ്‌കൂളിനു കെട്ടിടം നിർമിക്കുക തുടങ്ങിയ പ്രശ്‌നങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തുന്നത്. പ്രളയത്തിൽ വീടുകളും മറ്റും നശിച്ചവർക്ക് സഹായം ലഭ്യമായില്ലെന്നും നേതാക്കൽ കുറ്റപ്പെടുത്തുന്നു. കോൺഗ്രസ് നേതാക്കളായ എ മുഹമ്മദ് ബഷീർ, വർഗീസ് മാത്യു, കെ എം സലിം, ഒ പി ബേബി, വി ജി ഏലിയാസ്, പി പി ജോളി, സജി ടി ജേക്കബ്, കെ എൻ സാബു , ബിനു സ്‌കറിയ, പി കെ ബേബി, ബിജു പുലിക്കൻ, ജിഷാദ്, പി വി ശശി , സാജു കുന്നപ്പിള്ളി, തുടങ്ങിയവർ പ്രസംഗിക്കും.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App