സ്ത്രീയുടെ അടുത്ത് നഗ്നത പ്രദർശനം നടത്തിയ യുവാവിനെ കോടതി ഒരു വർഷം ശിക്ഷിച്ചു

സ്ത്രീയോട്  അപമര്യാദയായി പെരുമാറിയ കേസിലെ യുവാവിനെ ഒരു വര്‍ഷം തടവിനും, അയ്യായിരം രൂപ പിഴയടക്കാനും വിധിച്ചു. മുരിയാട് താമസിക്കുന്ന സ്ത്രീയുടെ അടുത്ത്  ജീന്‍സ് അഴിച്ച് നഗ്നത പ്രദര്‍ശനം നടത്തിയ കേസിലാണ് പ്രതിയെ ശിക്ഷിച്ചിരിക്കുന്നത്. മുരിയാട് മാത്തോലികുന്നേൽ മാല്‍ക്കം ജോണി (27)യെ ആണ് ചാലക്കുടി ജുഡ്യീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സി. എസ്. അമ്പിളി ശിക്ഷിച്ചത്. 2017 നവംമ്പറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്ത്രീയുടെ പരാതിയില്‍ ആളൂര്‍ എസ്. ഐ വി. വി. വിമല്‍ കുമാര്‍ കേസ് എടുത്ത്  അന്വേക്ഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസീക്യൂഷന് വേണ്ടി എ. പി. പി. പി. വി. രാധാകൃഷ്ണന്‍ ഹാജരായി.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App