കെ എം മാണി ചരമദിന അനുസ്മരണവും സ്നേഹവിരുന്നും പുനർജീവൻ ആശ്രമത്തിൽ നടത്തി

മുന്‍മന്ത്രി കെ.എം. മാണിയുടെ നാൽപ്പത്തിയൊന്നാം ചരമദിന അനുസ്മരണവും സ്‌നേഹവിരുന്നും കല്ലൂര്‍ ഭരത പുനര്‍ജീവന്‍ ആശ്രമത്തില്‍ കിടപ്പുരോഗികള്‍ക്കും അന്തേവാസികള്‍ക്കുമൊപ്പം സംഘടിപ്പിച്ചു. കേരള കോണ്‍ഗ്രസ് നേതാവ് ബേബി മാത്യു കാവുങ്കല്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോര്‍ജ് താഴേക്കാടന്‍ അധ്യക്ഷനായി. ഫാ. ബാസ്റ്റിന്‍ പുന്നോലിപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മാത്യുസ് ചുങ്കത്ത്, പി.ആര്‍. ജോഷി, വിനു കൂടുങ്ങല്‍, റാഫി ജോസ്, എ.കെ. ജോസഫ്, എ.കെ. പത്രോസ് എന്നിവര്‍ സംസാരിച്ചു.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App