തലവടി വേദവ്യാസ വിദ്യാപീഠം സ്കൂളിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം

തലവടി വേദവ്യാസ വിദ്യാപീഠം സ്കൂളിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. ശിലാസ്ഥാപനത്തിന് മുന്നോടിയായി നടന്ന പൊതുസമ്മേളനം മിസോറാം മുൻ ഗവർണർ ഡോ. കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. സമൂഹ നന്മയ്ക്ക് സമ്പത്തല്ല ആവശ്യം, സ്കൂളുകളിലൂടെ ഉത്തമ വിദ്യാർത്ഥികളെ വാർത്തെടുക്കുകയാണ് ആവശ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഗം പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് സ്കൂളിൽ വെച്ച് നടന്ന പൊതുസമ്മേളനത്തിന് ശേഷം മുംബൈ ജ ന കല്ല്യാൺ സഭ ട്രഷറർ പ്രതിപ് ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.   പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി സേവാഭാരതിയും, മുംബൈ ജനകല്യാൺ സഭയും സംയുക്തമായാണ് സ്കൂൾ കെട്ടിടം നിർമ്മിക്കുന്നത്. നിർമ്മാണത്തിനുള്ള ഫണ്ട് പൊതുസമ്മേളനത്തിൽ കൈമാറി.  പൊതുയോഗത്തിൽ ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജന കല്യൺ സഭ അംഗം തുഷാർ, ഭാരതീയ വിദ്യ നികേതൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം.ആർ ജയപ്രസാദ്, ജില്ല പ്രസിഡന്റ് മധുസൂതന പിള്ള, സേവാഭാരതി സംസ്ഥാന സെക്രട്ടറി എ.വി. ശങ്കരൻ നമ്പൂതിരി , കണ്ണൻ, സുരേന്ദ്രൻ, വാർഡ് അംഗം അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.

X

സർക്കിൾ ആലപ്പുഴ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ആലപ്പുഴ, ചേർത്തല, മാവേലിക്കര, കുട്ടനാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ആലപ്പുഴ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App