കൂടല്‍മാണിക്യം പടിഞ്ഞാറെ കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

This browser does not support the video element.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലുള്ള കുളത്തില്‍ കൂട്ടുക്കാരുമായി കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തേലപ്പിള്ളി സ്വദേശി തച്ചപ്പിള്ളി വീട്ടില്‍ ജിനന്റെ മകന്‍ ആദില്‍ (17) ആണ് മരിച്ചത്. വെകീട്ട് 5.30 തോടെ കൂട്ടുക്കാരുമൊന്ന് കുളിക്കാന്‍ എത്തിയ ആദില്‍ നീന്തുന്നതിനിടയില്‍ കുളത്തില്‍ മുങ്ങി താഴുകയായിരുന്നുവെന്ന് കുട്ടുക്കാര്‍ പറഞ്ഞു. ഇരിങ്ങാലക്കുട എസ്.ഐ. കെ.എസ്. സുബിന്ത്, ഫയര്‍മാന്‍ വെങ്കിട്ടരാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്സും രണ്ട് മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയതിന് ശേഷമാണ് മൃതദേഹം കിട്ടിയത്. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പുല്ലൂര്‍ ഐ.ടി. എ വിദ്യാര്‍ത്ഥിയാണ്. അമ്മ സന്ധ്യ. സഹോദരന്‍ ഭരത്.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App