കിഴക്കമ്പലം പഞ്ചായത്തിൽ ടി.വി മുതൽ സ്കൂട്ടർ വരെ പകുതി വിലക്ക്

This browser does not support the video element.

ഒരു വീട്ടിലേക്ക് ആവശ്യമായ ഗൃഹോപകരണങ്ങള്‍ മാര്‍ക്കറ്റ് വിലയുടെ പകുതി വിലക്ക് ലഭിക്കും. അതും 36 തവണകളായി അടച്ചു തീര്‍ത്താല്‍ മതിയാകും. ഇത്തരത്തില്‍ ടി.വി മുതല്‍ എല്ലാവിധ ഗൃഹോപകരണങ്ങളും ഏതു സാധാരണക്കാരനും സ്വന്തമാക്കാം. കിഴക്കമ്പലത്തെ ജനകീയ സംഘടന ട്വന്റി ട്വന്റി യാണ് പഞ്ചായത്തിലെ കുടുംബശ്രീയുമായി സഹകരിച്ച് പദ്ധതി തയാറാക്കുന്നത്. ആദ്യഘട്ടത്തില്‍ സ്‌കൂട്ടര്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, എല്‍.ഈ.ഡി ടിവി, മൊബൈല്‍ ഫോണ്‍, അയണ്‍ ബോക്സ്, ബെഡ്ഡുകള്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്. തുടര്‍ന്ന് ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം ഗൃഹോപകരണങ്ങളും വിതരണം നടത്തുമെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ് പറഞ്ഞു. പഞ്ചായത്തില്‍ ഇതിനോടകം നിരവധി ജനോപകാരപ്രദമായ പദ്ധതികളാണ് ട്വന്റി ട്വന്റി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിരിക്കുന്നത്. ട്വന്റി ട്വന്റി ചെയര്‍മാന്‍ ബോബി എം.ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജേക്കബ്, വൈസ് പ്രസിഡന്റ് ജിന്‍സി അജി, കുടുംബശ്രി ചെയര്‍ പേഴ്‌സണ്‍ ലിന്‍ഡ ആന്റണി, വൈസ് ചെയര്‍ പേഴ്‌സണ്‍ മോളി ചാനി, ട്വന്റി ട്വന്റി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ അഗസ്റ്റിന്‍ ആന്റണി, വി.എസ്.കുഞ്ഞുമുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App