കോനിക്കര കെഎസ്ഇ ഡയറി ലിമിറ്റഡിൽ തൊഴിലാളികൾ പണിമുടക്കി

കോനിക്കര കെ.എസ്.ഇ ഡയറി ലിമിറ്റഡിലെ തൊഴിലാളികൾ സൂചനാപണിമുടക്ക് നടത്തി. കാലാവധി കഴിഞ്ഞ സേവന വേതന കരാർ മാനേജ്മെന്റ് പുതുക്കി നിശ്ചയിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. ഐഎൻടിയുസി, എഐടിയുസി യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് നടത്തിയത്. എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജി.മോഹനൻ ഉദ്ഘാടനം ചെയ്തു. എ.എസ്.ലോറൻസ് അധ്യക്ഷത വഹിച്ചു. പി.കെ.ശേഖരൻ, എം.കെ.പോൾസൺ, പി.എസ്.കുമാർ, ടി.ജെ.ഷിജു എന്നിവർ സംസാരിച്ചു. കലാവധി കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും കരാർ പുതുക്കാൻ മാനേജ്മെന്റ് തയ്യാറാകാത്ത സാഹചര്യത്തിൽ അനിശ്ചിതകാല പണിമുടക്കിന് യൂണിയനുകൾ നോട്ടീസ് നൽകി.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App