കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് അഞ്ചു പേർക്ക് പരിക്കേറ്റു

മൂവാറ്റുപുഴ പുളിഞ്ചോട് കവലയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് അഞ്ചുപേർക്ക് പരിക്ക് പറ്റി. ആലുവ ഭാഗത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ കാറ് പെട്ടെന്ന് തിരിക്കവെ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് ബസ് നിയന്ത്രണം വിടാൻ കാരണമായത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവാകുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെയാണ് അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App