കൈകൂപ്പി അവര്‍ യാത്ര പറഞ്ഞു; ഇനിയൊരിക്കലും തിരിച്ചു വരാന്‍ ഇടവരുത്തരുതെന്ന പ്രാര്‍ത്ഥനയോടെ

This browser does not support the video element.

പെരുമഴയത്ത് വീടുകളില്‍ കയറിയ വെള്ളത്തിന് താല്‍ക്കാലിക ശമനമായതോടെ ബ്ലാങ്ങാട് പി.വി.എം.എ.എല്‍.പി സ്‌കൂളിലെ ക്യാമ്പ് അവസാനിച്ചു. പ്രളയത്തിന്റെ പ്രഹരവും ദുരിതവും കടിച്ചമര്‍ത്തി കുട്ടികളും സ്ത്രീകളുമടക്കം ഇരുന്നൂറോളം പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. ഒരു പ്രളയത്തിനും തോല്‍പ്പിക്കാന്‍ കഴിയാത്ത മനസ്സുമായി തങ്ങള്‍ക്കൊപ്പം നിന്ന യുവാക്കളോടും എന്‍.എസ്.എസ് വളണ്ടിയര്‍മാരോടും കണ്ണീര്‍ പൊഴിച്ച് കൈകൂപ്പി യാത്രപറയുമ്പോഴും ഇനിയൊരിക്കലും ഇതുപോലെ തിരിച്ചു വരാന്‍ ഇടവരുത്തരുതേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു മുഴുവന്‍ പേരും. യാത്രയപ്പ് യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബഷീര്‍, വാര്‍ഡ് മെംബര്‍മാരായ നിതാ വിഷ്ണുപാല്‍, കെ.ഡി വീരമണി, പി.ടി.എ പ്രസിഡന്റ് എ.കെ ഫൈസല്‍, ലീഗല്‍ സര്‍വ്വീസ് അംഗം ഷമീറ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മഴ ശമിച്ചതോടെ വെള്ളക്കെട്ടിലായ പ്രദേശങ്ങളിലെയും പുഴയിലെയും ജലനിരപ്പ് താഴ്‌ന്നെങ്കിലും കനോലി കനാല്‍ തീരത്തെ പല വീടുകള്‍ക്ക് ചുറ്റും ഇപ്പോഴും വെള്ളക്കെട്ട് തുടരുന്നുണ്ട്.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App