ഐ എന്‍ എല്‍ സൗഹൃദ ഇഫ്താര്‍ സംഗമം നടത്തി

ഇന്ത്യന്‍ നാഷണല്‍ ലീഗ് മലപ്പുറത്ത് സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ സംഗമം സംസ്ഥാന പ്രസിഡന്റ്  പ്രൊഫ: എ പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു.  സിപിഎം  ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ വി. ശശികുമാര്‍ , സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം അഡ്വ: കെ. മോഹന്‍ ദാസ് , ജനതാദള്‍ ജില്ലാ പ്രസിഡന്റ് അഡ്വ: കെ. സഫറുള്ള, എന്‍ സി പി  ജില്ലാ പ്രസിഡന്റ് ടി എന്‍. ശിവശങ്കരന്‍ , കോണ്‍ഗ്രസ്സ് (ട) ജില്ലാ പ്രസിഡന്റ് കവറൊടി മുഹമ്മദ് മാസ്റ്റര്‍, കേരള മുസ്ലീം ജമാഹത്ത് ജില്ലാ സെക്രട്ടറി മുസ്ഥഫ മാസ്റ്റര്‍, ഐ എന്‍ എല്‍. സംസ്ഥാന വൈസ് പ്രസിഡന്റ് ഇഒ. മുസ്ഥഫ , സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ പി. ഇസ്മായീല്‍, പി കെ എസ്. മുജീബ് ഹസ്സന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: ഒ കെ. തങ്ങള്‍, എന്‍ വൈ എല്‍. സംസ്ഥാന പ്രസിഡന്റ് അഡ്വ: സമീര്‍ പയ്യനങ്ങാടി, ജില്ലാ പ്രസിഡന്റ് നൗഫല്‍ തടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സാലിഹ് മേടപ്പില്‍, മജീദ് തെന്നല, എന്‍ വി. അസീസ്, ഖാലിദ് മഞ്ചേരി , പ്രഫ: കെ കെ. മുഹമ്മദ്,  എന്‍ എം. മശ്ഹൂദ്, ഇ കെ. സമദ് ഹാജി, സി എച്ച്. അലവിക്കുട്ടി, അസീസ് കളപ്പാടന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App