ബാറിലെ തർക്കം: കായംകുളത്ത് യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തി, ഒരാൾ കസ്റ്റഡിയിൽ

This browser does not support the video element.

കായംകുളത്ത് യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തി. കരീലകുളങ്ങര കരുവറ്റുംകുഴി പുത്തന്‍പുരക്കല്‍ താജുദ്ധീന്റെ മകന്‍ ഷമീര്‍ ഖാന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസറ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ കായംകുളം ഹൈവേ പാലസ് ബാറിന് പുറത്ത് വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. ബാറിന് സമീപത്തെ റോഡില്‍, സുഹൃത്തുക്കള്‍ക്ക് ഒപ്പം നിന്ന ഷമീറിനെ കാറിലെത്തിയ അക്രമിസംഘം ഇടിച്ചിട്ട ശേഷം തലയിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികളുടെ കാര്‍ കിളിമാനൂരില്‍ നിന്ന് പോലീസ് കണ്ടെത്തി. കായംകുളം സ്വദേശി ഷിഹാസ് എന്നയാളം കസ്റ്റഡിയിലെടുക്കുകയും ചെയതു. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികള്‍ എന്നു കരുതുന്ന കായംകുളം സ്വദേശികളായ അജ്മല്‍, സഹില്‍ എന്നിവര്‍ പൊലീസ് എത്തിയ വിവരമറിഞ്ഞ് ഓടി. ഇവര്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്. കൊല്ലപ്പെട്ട ഷമീര്‍ ഖാന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

X

സർക്കിൾ ആലപ്പുഴ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ആലപ്പുഴ, ചേർത്തല, മാവേലിക്കര, കുട്ടനാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ആലപ്പുഴ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App