വലിച്ചെറിയുന്ന കുപ്പികളിൽ ചിത്ര വിസ്മയം തീർത്ത് ഗോപിക

This browser does not support the video element.

ആവശ്യം കഴിഞ്ഞ് പാതയോരങ്ങളിൽ വലിച്ചെറിയുന്ന മദ്യക്കുപ്പികൾക്കും മൂല്യമു ണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് വീട്ടമ്മയായ യുവതി. ചിത്രകലയിൽ സ്വതസിദ്ധമായി ലഭിച്ച കഴിവുപയോഗപ്പെടുത്തി പാഴ് വസ്തുവിനെ മനോഹരമാക്കുകയാണ് കടയ്ക്കൽ ആൽത്തറ മൂട്ടിൽ ദ്വാരകയിൽ ലിബിന്റെ ഭാര്യയായ മുപ്പത് വയസുകാരി ഗോപിക എസ്.നായർ. കുപ്പികളിലെ ചിത്രപ്പണികൾ കാണാനും ഉപഹാരങ്ങൾ നൽകുന്നതിന് വില കൊടുത്തു വാങ്ങാനുമായി നിരവധി പേരാണ് ഇപ്പോൾ ഗോപികയെതേടിയെത്തുന്നത്. ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ഭംഗിയുള്ള മദ്യകുപ്പികൾ ശേഖരിക്കുന്ന ശീലം ഭർത്താവ് ലിബിന് നേരത്തെ തന്നെയുണ്ട്. കുപ്പികളുടെ വൈവിദ്ധ്യവും മനോഹാരിതയുമാണ് ഗോപികയെ ഇതിലേക്കാകർഷിച്ചത്. മൂന്നു മാസം മുമ്പാണ് ഫാബ്രിക് പെയിന്റിംഗിന് തുടക്കമിട്ടത്. ഗോപികയുടെ കഴിവ് തിരിച്ചറിഞ്ഞ ഭർത്താവ് ലിബിന്റെ പ്രോത്സാഹനം കൂടിയായപ്പോൾ പ്രകൃതിയും, കഥകളിയും, രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ ലിനുവും, കടയിലെ വസ്ത്രങ്ങൾ മുഴുവൻ സൗജന്യമായി നൽകി മാതൃകയായ നൗഷാദ്, കാർട്ടൂൺ കഥാപാത്രങ്ങൾ, ചെഗുവേരയും എന്നുവേണ്ട മനസ്സിൽ പതിയുന്നവയെല്ലാം ഗോപിക കുപ്പി കാൻവാസിൽ നിറച്ചു. ആനുകാലിക സംഭവങ്ങൾ,വിവാഹം, പിറന്നാൾ,വാർഷികങ്ങൾ തുടങ്ങിയവയും കുപ്പികളിലെ വർണ്ണ കാഴ്ചയാക്കി മാറ്റി. നൂറോളം കുപ്പികളിൽ മാത്രമേ ഇപ്പോൾ വരച്ചുള്ളുവെങ്കിലും ലഹരി കുപ്പികളിൽ ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കാൻ വേണ്ടിയുള്ള ചിത്രങ്ങൾ പൊതു സമൂഹത്തിൽ എത്തിക്കണമെന്നതാണ് ഗോപികയുടെ ആഗ്രഹം. വില്പന ലക്ഷ്യമാക്കിയുള്ള ചിത്ര രചനയല്ലെങ്കിലും തന്റെ ചിത്രങ്ങളിൽ കൗതുകം തോന്നി വേണമെന്ന് ആവശ്യപ്പെടുന്നവർ നിരവധി പേരാണ്. സമ്മാനം നൽകാനായി കുപ്പികളിൽ ചിത്രം വരച്ചു നൽകാമോ എന്ന് ഗോപികയോട് ആവശ്യപെടുന്നവർ നിരവധി പേരാണ്. അങ്ങനെ വരച്ചു നൽകുന്ന ചിത്രങ്ങളിൽ നിന്നും ലഭിക്കുന്ന തുകയുടെ ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനത്തിനുവേണ്ടി ഉപയോഗിക്കുകയാണ് ഗോപിക. ഒന്നാം ക്ലാസുകാരി കാർത്തു ഗോപികയുടെ മകളാണ്. ഭർത്താവ് ലിബിൻ എക്സൈസ് വകുപ്പിലെ ജീവനക്കാരനാണ്. എം ഫോർ മാരി ഡോട്ട് കോമിന്റെ പരസ്യവും ഗോപിക ചെയ്തിട്ടുണ്ട്. ഗാർഡെനിംഗ്, കോസ്റ്റ്യൂം ഡിസൈനിംഗ്, കൂടാതെ ലീഫ് പ്ലാന്റ് ശേഖരണം എന്നിവയിലും ഗോപിക ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്നു

  • Related Post
X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App