കാർഷിക മേഖലയിൽ സഹായവുമായി ഹൈടെക് അഗ്രോ സർവീസ് സെൻറർ മൂവാറ്റുപുഴയിൽ

This browser does not support the video element.

കാർഷിക മേഖലയിൽ വിവിധ സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി ഹൈടെക് അഗ്രോ സർവീസ് സെൻറർ പ്രവർത്തനം ആരംഭിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ മേൽനോട്ടത്തിലാണ് വാഴപ്പിള്ളി കേന്ദ്രീകരിച്ച് സ്ഥാപനം ആരംഭിച്ചത്. പച്ചക്കറി കൃഷിക്കായുള്ള ഗ്രോബാഗുകൾ തയ്യാറാക്കുന്ന ജോലിയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. 8 - 10 കിലോ ഭാരം കൊള്ളുന്ന വലിയ ഗ്രോബാഗുകൾ വളം ഉൾപ്പെടെ മിശ്രിതം നിറച്ച് ഇവിടെ നിന്ന് വാങ്ങാം. ഒരെണ്ണത്തിന് സബ്സിഡിയില്ലാതെ 80 രൂപയ്ക്കും സബ്സിഡി പ്രകാരം 20 യ്ക്കുമാണ് വിതരണം ചെയ്യുന്നത്. തൈകൾ ഉല്പാദിപ്പിച്ച് വിതരണവും നടപ്പാക്കും. ഇതോടൊപ്പം കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ആവശ്യമായ യന്ത്രസഹായത്തോടെ ചെയ്തു കൊടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വിക്ക് ഇറിഗേഷൻ, പോളി ഹൗസ് നിർമാണം, ട്രാക്ടർ , ട്രില്ലർ, ഗാർഡൻ ട്രില്ലർ, പവർ സ്പ്രേയ, റീപ്പർ തുടങ്ങിയ ഉപയോഗിച്ചുള്ള ജോലികളും ചെയ്യും. തെങ്ങ് കയറ്റം, കീട നിയന്ത്രണ ജോലികൾക്കും സമീപിക്കാവുന്നതാണ്. പ്രസിഡന്റ് അൻഷാദ് ടി.എം., സെക്രട്ടറി എൽദോസ് പോൾ, ട്രഷറർ മമിത എം.കെ, ഫെസിലിറ്റേറ്റർ റിട്ട. കൃഷി ഓഫീസർ ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് സെൻറർ പ്രവർത്തിക്കുന്നത്.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App