വോട്ടെണ്ണല്‍ ദിനത്തില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു

വോട്ടെണ്ണല്‍ ദിനത്തില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ എടത്വാ പോലീസിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. തലവടി, എടത്വാ പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, സംഘടന പ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുത്തത്. എടത്വാ പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന യോഗത്തില്‍ പ്രിന്‍സിപ്പിള്‍ എസ്.ഐ സിസില്‍ ക്രിസ്റ്റില്‍ രാജ് നേതൃത്വം നല്‍കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മുന്‍കൂട്ടി യോഗം വിളിച്ചുചേര്‍ത്തത്. വോട്ടെണ്ണല്‍ ദിനത്തില്‍ സംയമനം പാലിക്കാന്‍ എല്ലാ പ്രവര്‍ത്തകര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കുമെന്ന് രാഷ്ട്രീയ, സംഘടന നേതാക്കള്‍ പോലീസിന് ഉറപ്പ് നല്‍കി. യോഗത്തില്‍ വി.കെ. സേവ്യര്‍, ബെറ്റി ജോസഫ്, കെ. ബിജു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കല്‍, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍, പഞ്ചായത്ത് അംഗം അജിത്ത്കുമാര്, പി.കെ സുരേന്ദ്രന്‍, ജോജി എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

X

സർക്കിൾ ആലപ്പുഴ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ആലപ്പുഴ, ചേർത്തല, മാവേലിക്കര, കുട്ടനാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ആലപ്പുഴ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App