ട്രാക്ക് നവീകരണം; ജൂണ്‍ 18 വരെ ട്രെയിനുകള്‍ നിയന്ത്രണം

എറണാകുളം-അങ്കമാലി, തൃശൂര്‍-വടക്കാഞ്ചേരി റെയില്‍വേ പാതയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ 23 മുതല്‍ ജൂണ്‍ 18 വരെ ഈ ഭാഗത്ത് ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ഈ ദിവസങ്ങളില്‍ കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56605) ഷൊര്‍ണൂരിനും തൃശൂരിനും ഇടയിലും തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56603) തൃശൂരിനും ഷൊര്‍ണൂരിനുമിടയിലും സര്‍വീസ് നടത്തില്ല. കൊച്ചുവേളി-ലോക്മാന്യതിലക് പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22114), തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ സുപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22655), തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22653), എറണാകുളം-പൂനെ എക്‌സ്പ്രസ് (22149) എന്നീ ട്രെയിനുകള്‍ സര്‍വീസ് ദിവസങ്ങളില്‍ തൃശൂരിനും പൂങ്കുന്നത്തിനുമിടയില്‍ 40 മിനുറ്റോളം പിടിച്ചിടും. ആരക്കോണം-ജോലര്‍പേട്ടൈ റെയില്‍ പാതയിലെ നവീകരണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഇന്ന് മുതല്‍ 24 വരെ ഈ പാതയിലും ട്രെയിനുകള്‍ നിയന്ത്രണമുണ്ടാവും. കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് (13352) ഇന്നും നാളെയും പച്ചക്കുപ്പത്ത് 65 മിനുറ്റും 23,24 തീയതികളില്‍ മേല്‍പ്പട്ടിയില്‍ 75 മിനുറ്റും പിടിച്ചിടും. എറണാകുളം-ബിലാസ്പൂര്‍ വീക്ക്‌ലി എക്‌സ്പ്രസ് (22816) നാളെ വിന്നമംഗലത്ത് 35 മിനുറ്റോളം പിടിച്ചിടും.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App