കെ പി എം എസ് കുളക്കോട് സമ്മേളനം

കേരള പുലയർ മഹാസഭ കുളക്കോട് ശാഖയുടെ പൊതുസമ്മേളനം കെ. എസ്. ശബരീനാഥൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡൻറ് വെള്ളനാട് ശശി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻറ് ആർ. മോഹനൻ അധ്യക്ഷനായി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വെള്ളനാട് ശ്രീകണ്ഠൻ, എൽ. രമേഷ്, കെ. പി. എം. എസ്. ജില്ലാ ട്രഷറർ കുമാർ, ജില്ലാ അസി. സെക്രട്ടറി സജീവ്, ജില്ലാ കമ്മിറ്റി അംഗം ഷാജു, ആര്യനാട് യൂണിയൻ പ്രസിഡൻറ് ആർ. രഘു, ആര്യനാട് ഏരിയ യൂണിയൻ സെക്രട്ടറി സജു, ശാഖാ സെക്രട്ടറി എൽ. അനിൽകുമാർ എന്നിവർ സംസാരിച്ചു.

X

സർക്കിൾ തിരുവനന്തപുരം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

തിരുവനന്തപുരം, നെടുമങ്ങാട്, വർക്കല... അങ്ങനെ എല്ലായിടങ്ങളിലും 👉

തിരുവനന്തപുരം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App