സ്കൂൾ ബസ്സുകൾക്ക് സുരക്ഷാ പരിശോധന 25 ന്

മൂവാറ്റുപുഴ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിൽ അദ്ധ്യായന വർഷത്തിനു മുമ്പായി നടത്തുന്ന സ്ക്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയും സ്കൂൾ ബസ് ഡ്രെെവർമാർക്കുള്ള ബോധവത്കരണ ക്ലാസ്സും 25 ന് രാവിലെ 9 നിർമ്മല പബ്ലിക് സ്ക്കൂളിലും പിറവം സെന്റ് ജോസഫ് ഹെെസ്ക്കൂളിലും നടക്കും. മൂവാറ്റുപുഴ ആർ ടി ഒയുടെ പരിധിയിൽ വരുന്ന എല്ലാ സ്കൂൾ വാഹനങ്ങളും അന്നേ ദിവസം നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ സുരക്ഷ പരിശോധനക്കായി എത്തിക്കുകയും, എല്ലാ ഡ്രെെവർമാരും രണ്ട് സ്കൂളുകളിലായി ക്രമീകരിച്ചിരിക്കുന്ന ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന പൂർത്തിയാക്കുന്ന വാഹനങ്ങൾക്ക് കേരള മോട്ടോർ വകുപ്പിന്റെ ലേബൽ പതിച്ചു നൽകുന്നതാണ്. ജൂൺ ഒന്നു മുതൽ മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷാ ലേബൽ പതിക്കാത്ത വാഹനങ്ങൾ മൂവാറ്റുപുഴ ആർ ടി ഒ യുടെ പരിധിയിലെ നിരത്തുകളിൽ സർവ്വീസ് നടത്തുവാൻ അനുവദിക്കുന്നതല്ലെന്നും ആർ. ടി. ഒ അറിയിച്ചു..

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App