തെരുവീഥികളെ അമ്പാടീ സമമാക്കി വെള്ളനാട്ട് ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര

This browser does not support the video element.

തെരുവീഥികളെ അമ്പാടീ സമമാക്കി വെള്ളനാട്ട് ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര. ബാലഗോകുലം വെള്ളനാട് മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലാണ് ശ്രീകൃഷ്ണ ജയന്തി ദിനമായ വെള്ളിയാഴ്ച വിപുലമായ ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. വിവിധ ക്ഷേത്രങ്ങളിൽ നടത്തിയ ആഘോഷങ്ങൾക്കു പുറമെ വെള്ളനാട്ടിലെ ഗ്രാമീണ നഗര മേഖലകളിൽ ശോഭയാത്രകളും സംഘടിപ്പിച്ചു. വെള്ളനാട്, ഭഗവതിപുരം, മേപ്പാട്ടുമല, കണ്ണംപള്ളി, നെടുമാനൂർ, പുനലാൽ, കല്ല്കെട്ട്, ചാങ്ങ, കൂട്ടായണിമൂട്, പുതുമംഗലം, പെരുമ്പള്ളിമൂഴി, വെളിയന്നൂർ, കിടങ്ങുമ്മൽ, പഴയ വീട്ടുമൂഴി, മുണ്ടേല എന്നീ കേന്ദ്രങ്ങളിൽ നിന്നാരംഭിച്ച ശോഭയാത്രകൾ വെള്ളനാട് ജങ്ഷനിൽ സംഗമിച്ച് മഹാശോഭയാത്രയായി തിരുനെല്ലൂർശാല സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. സമാപനത്തിനോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വിവിധ ബാലഗോകുലത്തിലെ കുട്ടികൾ ഗോപികാനൃത്തങ്ങൾ അവതരിപ്പിച്ചു. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ സാംസ്കാരിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും നടത്തി. ബാലഗോകുലം മേഖലാ കാര്യദർശി ബിജുകുമാർ, ബാലഗോകുലം ഭാരവാഹികളായ ലക്ഷ്മികൃഷ്ണ, ബാലമുരളി, പ്രശാന്ത്. വിവിധ ഹൈന്ദവ സംഘടന നേതാക്കളായ സുമേഷ്, ചന്ദ്രശേഖരൻ നായർ, രാധാകൃഷ്ണൻ, സാജൻ, വെള്ളനാട് ഗ്രാമപഞ്ചായത്ത് അംഗം എം. വി. രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.

X

സർക്കിൾ തിരുവനന്തപുരം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

തിരുവനന്തപുരം, നെടുമങ്ങാട്, വർക്കല... അങ്ങനെ എല്ലായിടങ്ങളിലും 👉

തിരുവനന്തപുരം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App