ജലമെട്രോ; മൂന്ന് ബോട്ട് ടെര്‍മിനലുകളുടെ നിര്‍മാണത്തിന് കരാര്‍ നല്‍കി

ജലമെട്രോ പദ്ധതിക്കുള്ള മൂന്ന് ബോട്ട് ടെര്‍മിനലുകളുടെ നിര്‍മാണത്തിന് കരാര്‍ നല്‍കി. വൈറ്റില, എരൂര്‍, കാക്കനാട് എന്നിവിടങ്ങളിലെ നിര്‍മാണത്തിന് മേരിമാത കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. 29.67 കോടിക്കാണ് ടെണ്ടര്‍ നല്‍കിയിരിക്കുന്നത്. ജലമെട്രോ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ മൂന്ന് ടെര്‍മിനലുകളും. ടെണ്ടര്‍ നടപടികളോടെ പദ്ധതി യാഥാര്‍ഥ്യമാകുന്നതിനുള്ള വേഗത വര്‍ധിച്ചിരിക്കുകയാണെന്ന് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മാണത്തിനുള്ള എന്‍.ഒ.സി കൂടെ ലഭിച്ചതോടെ പണികള്‍ ഉടന്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മേരിമാത ഉള്‍പ്പെടെ നാല് കണ്‍സ്ട്രക്ഷന്‍ കമ്പനികളാണ് ടെണ്ടര്‍ പ്രക്രിയയിലുണ്ടായിരുന്നത്. വാണിജ്യ മേഖല ഉള്‍പ്പെടെ വൈറ്റില ടെര്‍മിനല്‍ 25,000 സ്‌ക്വയര്‍ ഫീറ്റാണ്. ഏറ്റവും വലിയ ടെര്‍മിനലായി മാറുന്ന വൈറ്റിലയിലായിരിക്കും ഓപറേഷന്‍സ് കണ്‍ട്രോള്‍ സെന്ററും പ്രവര്‍ത്തിക്കുക. ഹൈക്കോര്‍ട്ട്, ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍, ബോള്‍ഗാട്ടി എന്നീ ടെര്‍മിനലുകളുടെ ടെണ്ടര്‍ നടപടികളും പുരോഗമിക്കുകയാണ്.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App