അജ്ഞാത ജീവി ഭീതി പരത്തുന്നു

This browser does not support the video element.

പിരാരൂര്‍ മനക്കപ്പടിയില്‍ അജ്ഞാത ജീവി ഭീതി പരത്തുന്നു. കഴിഞ്ഞ ദിവസം രാത്രി മനക്കപ്പടി പാറേക്കാടന്‍ ഷൈജുവിന്റെ വീട്ടിലെ ആടിനെ അജ്ഞാത ജീവി കടിച്ച് കൊന്നു. ആടിന്റെ കാലുകള്‍ ഒഴിച്ച് ബാക്കിയെല്ലാം കൊന്നു തിന്നിട്ടുണ്ട്. ജീവിയുടെ കാല്‍പാദങ്ങള്‍ കണ്ട വീട്ടുകാര്‍ പുലിയാണെന്ന ഭീതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്ന് വനം വകുപ്പിലെ രണ്ട് ടീം പ്രദേശത്ത് പരിശോധന നടത്തി. കോടാനാട് വൈല്‍ഡ് ലൈഫ് റസ്‌ക്യു ടീമും, മലയാറ്റൂര്‍ കാരക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്. വിദഗ്ധ പരിശോധനയില്‍ പുലി അല്ലെന്ന നിഗമനത്തിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍. നായ ഇന്നത്തില്‍ പെട്ട ജീവിയാണ് ഇതെന്ന് ഇവര്‍ സ്ഥീരീകരിച്ചു. ജനങ്ങള്‍ ഭീതിയില്‍ ആകേണ്ട സാഹചര്യം ഇല്ലെന്നും ഇനിയൊരു ആക്രമണം ഉണ്ടായാല്‍ കൂട് സ്ഥാപിച്ച് കെണി ഒരുക്കാമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App