എസ് വൈ എസ് മീഡിയ വിരുന്ന് സംഘടിപ്പിച്ചു

This browser does not support the video element.

എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി തിരൂരിൽ മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ഇഫ്താർ 'മീഡിയ വിരുന്ന് ' ശ്രദ്ധേയമായി. പൂങ്ങോട്ടുകുളം ഗ്രാൻഡ് പാലസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി ബഷീർ മാസ്റ്റർ പറവന്നൂർ ഉദ്ഘാടനം ചെയ്തു. ഉമർ ശരീഫ് സഅദി അധ്യക്ഷത വഹിച്ചു. റാഫി കൂട്ടായി, റഹീം കരുവാത്തുകുന്ന്, ഹമ്മാദ് അബ്ദുള്ള സഖാഫി, അഫ്സൽ കെ പുരം, ഷാജു വി കാരാട്ട്, പ്രദീപ് പയ്യോളി, ഷഫീക്ക്, മജീദ് ഇല്ലിക്കൽ, മിഥില, ബൈജു അരിക്കാഞ്ചിറ, വിനോദ് തലപ്പിള്ളി, ജലീൽ വൈരങ്കോട്, സലീം മേൽപ്പത്തൂർ, ആസാദ്, അമീൻ കൈനിക്കര തുടങ്ങിയവർ സംസാരിച്ചു.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App