ആമസോണ്‍ പ്രൈം; മലയാളിക്ക് പ്രിയം മൊബൈലും സൗന്ദര്യ വര്‍ധക വസ്തുക്കളും

കേരളത്തിലെ ആമസോണ്‍ പ്രൈം വരിക്കാര്‍ ഓണ്‍ലൈന്‍ ഷോപ്പിങില്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് മൊബൈള്‍ ഫോണുകളും സൗന്ദര്യ വര്‍ധക വസ്തുക്കളും. ഈ രണ്ട് ഉത്പന്നങ്ങള്‍ക്കാണ് ഓണ്‍ലൈനില്‍ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ ഡിമാന്‍ഡ്. ഷാവോമി, സാംസങ്, ഓണര്‍ എന്നിവയാണ് പ്രയ് അംഗങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡുകള്‍. ലാക്‌മേ, നിവിയ, മേബലിന്‍, ബയോടിക് എന്നിവയാണ് സൗന്ദര്യ വര്‍ധക വിഭാഗത്തിലെ ജനകീയ ബ്രാന്‍ഡുകള്‍. വസ്ത്രങ്ങള്‍, ആരോഗ്യപേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവക്കും കൂടുതല്‍ ഡിമാന്‍ഡുണ്ട്. കൊച്ചിക്കു പുറമേ ഇടുക്കി, മലപ്പുറം, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിലുള്ള ഉപഭോക്താക്കളും ആമസോണ്‍ പ്രൈമിന്റെ നേട്ടങ്ങള്‍ ആസ്വദിക്കുന്നവരാണ്. കൊച്ചിയില്‍ കാക്കനാട്, ഇടപ്പള്ളി, കടവന്ത്ര, തൃക്കാക്കര, പാലാരിവട്ടം, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പ്രൈം അംഗത്വമുള്ളവരില്‍ കൂടുതലും. 2016ല്‍ തുടങ്ങിയ ആമസോണ്‍ പ്രൈം ഷോപ്പിങ്, വിനോദം എന്നീ മേഖലകളില്‍ അതുല്യമായ നേട്ടങ്ങളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. വാര്‍ഷിക അംഗത്വ ഫീയായ 999 രൂപയ്ക്ക് പരിധിയില്ലാത്ത അതിവേഗ ഡെലിവറി, പുതിയ ഉത്പന്നങ്ങളുടെ നിര, വിപുലമായ ഡിസ്‌കൗണ്ട്, ആമസോണ്‍ പ്രൈം മ്യൂസിക്കില്‍ പരിധിയില്ലാത്ത പരസ്യരഹിത സൗജന്യ സംഗീതം, പരസ്യരഹിത ആമസോണ്‍ പ്രൈം വീഡിയോ, ഇ-ബുക്ക് എന്നിവ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ആമസോണ്‍ പ്രൈമിന് കേരളത്തില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ആമസോണ്‍ ഇന്ത്യ പ്രൈം മെമ്പര്‍ ഗ്രോത്ത് ആന്‍ഡ് എന്‍ഗേജ്‌മെന്റ് മേധാവി സുബ്ബു പളനിയപ്പന്‍ പറഞ്ഞു.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App