കരിപ്പൂരിൽ വൻ സ്വർണവേട്ട പിടികൂടിയത് ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വർണം

എയർ ഇൻറലിജൻറ യൂണിറ്റ് കരിപ്പൂർ എയർപോർട്ടിൽ റിയാദിൽ നിന്നും അബുദാബിയിൽ നിന്നും എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഏകദേശം ഒരു കോടി പത്ത് ലക്ഷം വിലമതിക്കുന്ന 3.250 കിലോഗ്രാം സ്വർണ്ണം പിടികൂടി. റിയാദിൽ നിന്ന് എത്തിയ കുന്നമംഗലം സ്വദേശി ഹാരിസിൽ നിന്ന് മിക്സർ ഗ്രൈൻഡറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രൂപത്തിൽ 2.800 കിലോഗ്രാമും വടകര സ്വദേശി ശംസീറിൽ നിന്ന് ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിലയിൽ 450 ഗ്രാം സ്വർണ്ണവുമാണ് കരിപ്പൂർ ഇൻറലിജൻറ് സ് വിഭാഗം പിടിച്ചെടുത്തത്.പരിശോധനക്ക് കമ്മീഷണർമാരായ ഡി എൻ പാൻഥ്, ഡേവിഡ് പിജെ ,അസിസ്റ്റൻ്റ് കമ്മീഷണർ ഗോകുൽദാസ് ,ബിംലാദാസ് ,മ്യിദുൽ, ജയൻ, വി എൻ നായിക്, ഫ്രാൻസിസ്, വിമല നേതൃത്വം നൽകി.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App