പുനലൂർ സബ്ഡിവിഷൻ പരിധിയിൽ പിങ്ക് പോലീസ് പട്രോളിങ്ങ് തുടങ്ങി

This browser does not support the video element.

കൊല്ലം റൂറൽ ജില്ലയിലെ പുനലൂർ സബ്ഡിവിഷനിൽ പിങ്ക് പോലീസിന്റെ പട്രോളിങ് തുടങ്ങി. പൊതുസ്ഥലങ്ങളിൽ സ്ത്രീ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പിങ്ക് പട്രോളിങ് നടപ്പാക്കുന്നത്. പുനലൂർ പോലീസ് സബ്ഡിവിഷൻ പരിധിയിൽ തെന്മല, കടയ്ക്കൽ, ആര്യങ്കാവ്, പത്തനാപുരം, കുന്നിക്കോട് തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധികളിലാണ് ഒരു യൂണിറ്റ് പിങ്ക് പോലീസിന്റെ സേവനം ലഭിക്കുക. ഒരു എസ്.ഐ. അടക്കം ആറുപേരാണ് ഒരു യൂണിറ്റിലുള്ളത്. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളും സുരക്ഷയും സംബന്ധിച്ച് പോലീസ് കൺട്രോൾ റൂമിലും പോലീസ് സ്റ്റേഷനുകളിലും ലഭിക്കുന്ന വിവരങ്ങൾ ഉടൻ തന്നെ പിങ്ക് പട്രോൾ വാഹനങ്ങൾക്ക് കൈമാറുകയും വേഗത്തിൽ പോലീസിന്റെ സേവനം ലഭ്യമാക്കുകയുമാണ് പിങ്ക് പട്രോളിങിന്റെ ലക്ഷ്യം. പൊതു സ്ഥലങ്ങൾ, സ്കൂൾ, കോളേജ്, ആരാധനാലയങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ജാഗ്രതയോടെയുള്ള പട്രോളിഗ് ഉണ്ടായിരിക്കും. സ്കൂൾ-കോളേജ് പരിസരങ്ങളിലെ ലഹരി വ്യാപനം തടയുക, സ്ത്രീകളേയും കുട്ടികളേയും ശല്യം ചെയ്യുന്നത് തടയുക, സ്ത്രീകളുടെയും കുട്ടികളുടെയും സ്വതന്ത്ര സഞ്ചാരം ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളാണ് പിങ്ക് പട്രോളിങ്ങിന്റെ പ്രവർത്തനങ്ങളെന്ന് പുനലൂർ ഡിവൈ.എസ്.പി. എം.ആർ.അജിത് കുമാർ പറഞ്ഞു.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App