കൊടുങ്ങല്ലൂരിൽ പാൻ മസാല കച്ചവടക്കാരൻ അറസ്റ്റിൽ

തീരമേഖലയിൽ  നിരോധിത പുകയില ഉത്പ്പന്നങ്ങൾ മൊത്തവ്യാപാരം നടത്തിയിരുന്നയാൾ പിടിയിൽ. കൊടുങ്ങല്ലൂർ  എടവിലങ്ങ്  കാര  ചെമ്പോത്തുംപറമ്പിൽ ഷാജി (50)യെയാണ്  എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 10 കിലോഗ്രാം ഹാൻസും തമിഴ്നാട്ടിൽ നിന്നും ഹാൻസ് കടത്തുന്ന കാറും പിടിച്ചെടുത്തു. പൊള്ളാച്ചിയിൽ നിന്നും  കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഹാൻസ് ഒരു പാക്കറ്റിന് 15 രൂപ നിരക്കിലാണ്  ചില്ലറ വില്പനക്കാർക്ക് നൽകിയിരുന്നത്. അത് പിന്നീട് ചില്ലറ വ്യാപാരികൾ കൂടിയ നിരക്കിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് നൽകുന്നതാണ്  രീതിയെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ പി.എം.പ്രവീൺ പറഞ്ഞു.  വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കാനിരിക്കെ നഗരത്തെ ലഹരി വിമുക്തമാക്കാനുള്ള  പദ്ധതിയുടെ ഭാഗമായി എക്‌സൈസ് സംഘം സജീവായി റൈഡുകൾ നടത്തി വരികയാണ്. എക്‌സൈസ് സംഘത്തിൽ ഉദ്യോഗസ്ഥരായ കെ.വി ജീസ്മോൻ, പി.ആർ സുനിൽകുമാർ,  പി.കെ സജികുമാർ, കെ.എം സിജാദ് എന്നിവരും ഉണ്ടായിരുന്നു.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App