കുര്യോട്ടുമല കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈനും പൊട്ടിത്തുടങ്ങി; ജലം പാഴാകുന്നു

This browser does not support the video element.

വെട്ടിത്തിട്ട ചാമ്പലക്കോട് ഭാഗത്ത് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പു ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. കഴിഞ്ഞ രാത്രി മുതലാണ് പ്രധാന പാതയോരത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. കടുത്ത വരൾച്ചാബാധിത പ്രദേശങ്ങളിൽ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പദ്ധതിയാണിത്. എന്നാൽ പൈപ്പ് ലൈൻ പൊട്ടിയതുകാരണം പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ആവശ്യമായ വെള്ളം കിട്ടാത്ത അവസ്ഥയാണ്. പൈപ്പുപൊട്ടൽ നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹരിക്കാൻ ബുധനാഴ്ച വൈകിയും നടപടി ഉണ്ടായിട്ടില്ല. സമീപത്തുള്ള വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറുകയും കിണറുകൾ നിറയുകയും ചെയ്തിട്ടുണ്ട്.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App