പവിത്രൻ മൊകേരിയുട സാഹിത്യ കൃതിയായ `നിലാവുറങ്ങിയ രാത്രിയിൽ ' പ്രകാശനം ചെയ്തു

This browser does not support the video element.

പവിത്രൻ മൊകേരിയുടെ ആറാമത്തെ സാഹിത്യ കൃതിയായ നിലാവുറങ്ങിയ രാത്രിയിൽ എന്ന കഥാസമാഹരണത്തിന്റെ പ്രകാശനം നടന്നു. ഐവി ദാസ് ഗ്രന്ഥാലയം ആൻഡ് പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാത്തിപാലം മൊകേരി പഞ്ചായത്ത് ഇകെ നായനാർ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുക്കാരൻ ഡോ: പികെ അനിൽകുമാർ പുസ്തക പ്രകാശനം നിർവ്വഹിച്ചു. പാനൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെഇ കുഞ്ഞബ്ദുല്ല പുസ്തകം ഏറ്റുവാങ്ങി.കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയർമാൻ എവി ബാലൻ അധ്യക്ഷനായി. എഴുത്തുക്കാരൻ ടികെഡി മുഴപ്പിലങ്ങാട് പുസ്തക പരിചയം നടത്തി.മനോജ് കുമാർ പഴശ്ശി, എ പ്രദീപൻ, അഡ്വ: കെകെ രമേശൻ, രാജു കാട്ടുപുനം, വിപി ചാത്തു, കെ പ്രമീള, പികെ പ്രസീദ് എന്നിവർ സംസാരിച്ചു.പവിത്രൻ മൊകേരി മറുമെഴി നടത്തി. ടിപി രാജൻ സ്വാഗതവും, എൻകെ ജയപ്രസാദ് നന്ദിയും പറഞ്ഞു.

X

സർക്കിൾ കണ്ണൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കണ്ണൂർ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App