വീടിനകത്ത് സ്ഫോടക വസ്തു ശേഖരം; പ്രതി അറസ്റ്റിൽ

This browser does not support the video element.

വീടിന് തീയിട്ട് ഒളിവിൽ പോവുകയും പോലീസ് പരിശോധനയിൽ വീടിനകത്തുനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. വേട്ടാമ്പാറ കല്ലോലിക്കൽ ബാബുവാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം ഇരുപത്തിരണ്ടാം തിയ്യതിയായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാത്ത അവസരത്തിൽ സ്വന്തം വീടിന് തീയിട്ടശേഷമാണ് ബാബു ഒളിവിൽപ്പോയത്. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. രക്ഷാപ്രവർത്തനത്തിന് പോലീസ് എത്തിയത് അറിഞ്ഞ ബാബു സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. വനമേഖലയോട് ചേർന്ന ഭാഗത്ത് താമസിക്കുന്ന ബാബുവിനെ വനംവകുപ്പിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പോലീസിന് പിടികൂടാനായത്. ബാബുവിന് സ്ഫോടകവസ്തുക്കൾ നൽകിയ വേങ്ങൂർ സ്വദേശി ജോയിയെ ഏതാനും ദിവസംമുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വനത്തിനുള്ളിൽ പാണിയേലി, തൊടാക്കയം ഭാഗത്തായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയാണ് പിടികൂടിയത്. പെരിയാറ്റിൽ നിന്നും മീൻപിടിക്കാനാണ് സ്ഫോടകവസ്തു ശേഖരിച്ചിരുന്നതെന്നാണ പോലീസ് നൽകുന്ന വിവരം. കുടുബപ്രശ്നമാണ് വീടിന് തീയിടാൻ കാരണമെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇൻസ്പെക്ടർ ടി. ഡി. സുനിൽകുമാർ, എസ്. ഐ. രജൻകുമാർ, എസ്. ഐ. മാരായ സി. പി. സനൽ രഘുവരൻ, രഘുനാഥ്, സി. പി. ഒ. മാരായ ജീമോൻ , കെ. പിള്ള, ജോബി ജോൺ, ജിതേഷ്, വർഗീസ് ഉതുപ്പ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App