സ്വകാര്യ ബസില്‍ മോഷണം. അധ്യാപിക യുടെ 10,000-രൂപയും, വില പിടിപ്പുള്ള രേഖകളും കവർന്നു

നെല്ലിക്കുഴി സ്വദേശിയായ അധ്യാപികയുടെ പതിനായിരം രൂപയും എ. ടി. എം , പാന്‍ കാര്‍ഡ് ഉള്‍പ്പടെയുളള വില പിടിപ്പുളള രേഖകളും അടക്കം സ്വകാര്യ ബസില്‍ യാത്ര ചെയ്യവെ കവര്‍ന്നു. സ്ക്കൂളിലെ ആവശ്യാര്‍ത്ഥം രാവിലെ പതിനൊന്ന് മണിയോടെ നെല്ലിക്കുഴിയില്‍ നിന്നും പെരുമ്പാവൂരിലേ ക്ക് സ്വകാര്യ ബസില്‍ യാത്ര ചെയ്ത നെല്ലിക്കുഴി ദയ ബഡ്സ് സ്പെഷ്യല്‍ സ്ക്കൂള്‍ പ്രധാന അധ്യാപിക മിനി സജീവിന്‍റെ ഹാന്‍ ബാഗില്‍ നിന്നാണ് പണവും രേഖകളും അടങ്ങുന്ന പേഴ്സ് കവര്‍ന്നത്. പെരുമ്പാവൂരില്‍ ഇറങ്ങാന്‍ തുടങ്ങവെ ഒരു സ്ത്രി കൂടെയുളള അധ്യാപികയെ തളളിമാറ്റി തിരക്കുണ്ടാക്കി ഇറങ്ങി പോയത് ശ്രദ്ധയില്‍ പെട്ടിരുന്നങ്കിലും പണം കവര്‍ന്നത് ശ്രദ്ധയില്‍ പെട്ടിരുന്നില്ല. സ്ക്കൂളിലെ കുട്ടികള്‍ക്കാവശ്യ മായ സാധനങ്ങള്‍ വാങ്ങി പണം നല്‍കാന്‍ ബാഗ് എടുത്തപ്പോഴാണ് പണവും രേഖകളും അടങ്ങുന്ന പേഴ്സ് നഷ്ടപെട്ടത് അറിഞ്ഞത് . ഉടനെ യാത്ര ചെയ്ത സ്വകാര്യ ബസ്സിലെത്തി പരിശോധിച്ചെങ്കിലും പേഴ്സൊ രേഖകളൊ കണ്ടെത്താനായില്ല. ഇതോടെ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയതോടെ പെരുബാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂര്‍ ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സ്ത്രീകള്‍ ഉള്‍പ്പടെ പരിശീലനം ലഭിച്ച കവര്‍ച്ച സംഘങ്ങള്‍ എത്തിയിട്ടുണ്ടന്നാണ് പോലീസ് നിഗമനം.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App