കരുനാഗപ്പള്ളിയിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞ് ആരിഫിന്റെ റോഡ് ഷോ

This browser does not support the video element.

ആലപ്പുഴയുടെ മണ്ണിൽ ചരിത്രം രചിക്കാൻ ഉജ്ജ്വല വിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദി പറയാൻ ആരിഫെത്തി. ആലപ്പുഴയിൽ നിന്നും ദേശീയപാത വഴി റോഡ് ഷോയുമായി മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജനൊപ്പം അഡ്വ എ എം ആരിഫ് ഓച്ചിറയിൽ എത്തിയത്. എൽ ഡി എഫിന് വിജയതിലകം ചാർത്തിയെത്തിയ ആരിഫിനെ എൽ ഡി എഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.ആർ രാമചന്ദ്രൻ എം എൽ എ, സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി, ഏരിയാ സെക്രട്ടറിമാരായ പി കെ ബാലചന്ദ്രൻ ,പി ബി സത്യദേവൻ, സി പി ഐ മണ്ഡലം സെക്രട്ടറി ജെ ജയകൃഷ്ണപിള്ള, ജനതാദൾ നേതാവ് ഷെയ്ക് പി ഹാരീസ്,ഡോ എ എ അമീൻ, അഡ്വ ബി ഗോപൻ, തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീലത തുടങ്ങിയവർ സ്വീകരണങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ദേശീയപാത വഴി കരുനാഗപ്പള്ളി ടൗണിലെത്തി.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App