ടാർ ചെയ്ത റോഡ് പിറ്റേ ദിവസം തകർന്നു. പ്രതിഷേധത്തെ തുടർന്ന് വീണ്ടും ടാർ ചെയ്തു

This browser does not support the video element.

സബ്‌ സ്റ്റേഷൻ പടി മുതൽ എം. എം. കവല റോഡിൽ കഴിഞ്ഞ ദിവസം റബ്ബറൈസ്ട് ടാറിങ് ചെയ്‌ത റോഡ് പിറ്റേദിവസം നേരം വെളുത്തപ്പോൾ പൊളിയുന്നു . മണിക്കൂറുകളുടെ ആയുസ്സ് പോലും ഇല്ലാതെ തകരുന്ന റോഡ് കണ്ട നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നു. കാല് കൊണ്ട് പതുക്കെ ചുരണ്ടി നോക്കിയപ്പോൾ ലക്ഷങ്ങൾ മുടക്കിയ റോഡ് പൊളിയുന്ന ദയനീയ അവസ്ഥയാണ് കാണാൻ കഴിഞ്ഞത്. തുടർന്ന് നാട്ടുകാരുടെ പരാതിയെത്തുടർന്ന് റോഡ് പണി പരിശോധിക്കുവാൻ ഉദ്യോഗസ്ഥർ തയ്യാറാകുകയായിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയ ആന്റണി ജോൺ എം എൽ എ സ്ഥലം സന്ദർശിക്കുകയും നാട്ടുകാരുടെ ആക്ഷേപങ്ങൾ കേൾക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ഉടൻ തന്നെ റോഡ് റീ ടാറിംഗ് ചെയ്യാൻ കരാറുകാരനോട് ആവശ്യപ്പെട്ടു. റോഡ് പണിയുമ്പോൾ കൈക്കൊള്ളേണ്ട യാതൊരു ഗുണമേൻമയും , പരിശോധനയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല . കഴിഞ്ഞ ആഴ്ച്ച അഞ്ചൽപെട്ടിയിലും റോഡ് പണിത് പിറ്റേദിവസം പൊളിഞ്ഞിരുന്നു. നാട്ടുകാർ സംഘടിച്ചു പൊതുമരാമത്തു മന്ത്രിയെ കൊണ്ട് നടപടിയെടിപ്പിക്കുകയായിരുന്നു. മാലിപ്പാറയിൽ പണിത റോഡും പിറ്റേദിവസം പൊളിഞ്ഞിരുന്നു. കോടികൾ മുടക്കി പണിത ആവോലിച്ചാൽ -പുന്നേക്കാട് റോഡും ഇതേ അവസ്ഥയാണ് ഉള്ളത്. കരാറുകാരന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പണിയുന്ന റോഡുകൾ പലതും ഉദ്യോഗസ്ഥർ വേണ്ട രീതിയിൽ പരിശോധിക്കാനോ നടപടികൾ എടുക്കുവാനോ മുതിരാറില്ല എന്ന വസ്തുതയും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. എസ്റ്റിമേറ്റ് പ്രകാരമുള്ള സാമഗ്രികൾ ഉപയോഗിച്ചാണോ റോഡ് പണിയുന്നത് എന്ന് പരിശോധിച്ചിരുന്നങ്കിൽ ഈയൊരു ദുരവസ്ഥ ഒഴുവാക്കാമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ആന്റണി ജോൺ എം. എൽ. എ യുടെ സാനിധ്യത്തിൽ റോഡ് പരിശോധിച്ചപ്പോൾ ടാറിൽ വന്ന പ്രശ്‌നമാണെന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് ടാറിങ് കോരിമാറ്റി പുതിയതായി റോഡ് നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App