പുക്കുഞ്ഞിനെ അറസ്റ്റ് ചെയ്യണം: പ്രമോദ് കാരയ്ക്കാട്

നരേന്ദ്രമോദി സർക്കാർ അധികാരമേൽക്കുന്ന ദിവസം കരിദിനമായും ദുഖാചരണമായും ആചരിക്കാൻ ആഹ്വാനം ചെയ്ത ജമാഅത്ത് കൗൺസിൽ പ്രസിഡന്റിന്റെ നടപടി ഭരണഘടന വിരുദ്ധവും രാജ്യദ്രോഹപരവുമാണ്. പുക്കുഞ്ഞിന്റേത് താലിബാൻ ഭാഷയാണ്. രാജ്യദ്രോഹകുറ്റം ചുമത്തി പൂക്കുഞ്ഞിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രമോദ് കാരയ്ക്കാട് രാജ്യത്തെ ജനങ്ങൾ മുഴുവൻ ഇന്ത്യയുടെ പ്രധാനമന്ത്രിയ്ക്ക് ഐക്യദാർഢ്യവും, ആശംസകളും നേരുമ്പോൾ ഭരണഘടനയും ജനാധിപത്യവും അനുസരിച്ച് നരേന്ദ്ര മോദി സർക്കാരിന് ജനങ്ങൾ നൽകിയ അംഗീകാരത്തെ പരിഹസിക്കുകയും, മോദി സർക്കാർ അധികാരത്തിലിരുന്ന കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്ത് ഒരു കലാപവും ഇല്ലാതെ മുസ്ലിം വിഭാഗം ഉൾപ്പെടെ എല്ലാവരും തീർത്തും സമാധാനപരമായി ജീവിച്ചിരുന്നു എന്ന വസ്തുതയെ മറച്ചു വെച്ച് ഭാവി അപകടത്തിലാണ് തുടങ്ങിയ പ്രസ്താവന നടത്തുകയാണ് പുക്കുഞ്ഞ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലടക്കം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പോലും ബിജെപിക്കുണ്ടായ മുന്നേറ്റം കണ്ട് ഭയപ്പാടിലായ പുക്കുഞ്ഞ് അന്ധമായ മോദി വിരോധത്താൽ വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറഞ്ഞു നാട്ടിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. പൂക്കുഞ്ഞിനെ പോലുള്ളവരെ തള്ളിക്കളയാനും അകറ്റി നിർത്താനും മുസ്‌ലിം സമൂഹം തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുകയാണ്. വിശുദ്ധ റമ്ദാൻ നോയമ്പ് അനുഷ്ഠിക്കുന്ന മുസ്ലിം സഹോദരന്മാരിൽ പ്രകോപനത്തിന്റയും, രാജ്യവിരുദ്ധ ചിന്തയുടെയും വിത്തുവിതയ്ക്കുന്ന പുക്കുഞ്ഞിനെപോലുള്ളവർ നല്ലവരായ ഇന്ത്യയിലെ മുഴുവൻ മുസ്ലിം സമൂഹത്തിനും അപമാനമാണ്. ഇത്തരത്തിൽ പ്രസ്താവന നടത്തിയ പുക്കുഞ്ഞിനെതിരെ യുവമോർച്ച ജില്ല കമ്മിറ്റി നിയമ നടപടി സ്വീകരിച്ച് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുവമോർച്ച ആലപ്പുഴ ജില്ല പ്രസിഡൻറ് പ്രമോദ് കാരയ്ക്കാട് പറഞ്ഞു.

X

സർക്കിൾ പത്തനംതിട്ട
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

പത്തനംതിട്ട, അടൂർ, റാന്നി, കോന്നി... അങ്ങനെ എല്ലായിടങ്ങളിലും 👉

പത്തനംതിട്ട ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App